Site iconSite icon Janayugom Online

ബുര്‍ക്കിനോ ഫാസോയില്‍ സെെനിക മേധാവിയെ പ്രസിഡന്റായി പ്രഖ്യാപിച്ചു

അട്ടിമറിക്ക് പിന്നാലെ ബുര്‍ക്കിനോ ഫാസോയില്‍ സെെനിക മേധാവിപോൾ‑ഹെൻ‌റി സാൻ‌ഡോഗോ ദാമിബയെ പ്രസിഡന്റായി പ്രഖ്യാപിച്ചു. ദേശീയ സായുധ സേനയിലെ ലെഫ്റ്റനന്റ് കേണലും പാട്രിയോട്ടിക് മൂവ്‌മെന്റ് (സേനയുടെ ഔദ്യോഗിക നാമം) പ്രസിഡന്റായ പോൾ‑ഹെൻറി സാൻഡോഗോ ദാമിബയെ ബുർക്കിന ഫാസോയുടെ പ്രസിഡന്റായി ബുധനാഴ്ച ഭരണഘടനാ കൗൺസിൽ നിർണയിച്ചതായാണ് സെെന്യം പ്രസ്താവനയിറക്കിയത്. സായുധ സേനയുടെ പരമോന്നത തലവനും ദാമിബയായിരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 16 ന് തലസ്ഥാനമായ ഔഗാഡൂഗോയില്‍ വച്ച് ദാമിബയുടെ ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുമെന്ന് മറ്റൊരു പ്രസ്താവനയിൽ ഭരണഘടനാ കൗൺസിൽ അറിയിച്ചു. ജനുവരി 24നാണ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ സെെന്യം അട്ടിമറിയിലൂടെ പുറത്താക്കിയത്. പശ്ചിമാഫ്രിക്കയിലെ ബുർക്കിനോ ഫാസോയുടെ സഖ്യകക്ഷികളില്‍ നിന്നുള്ള സമ്മർദം കാരണം സെെന്യം ഭരണഘടന റദ്ദാക്കിയ തീരുമാനം പിൻവലിക്കുകയും ഒറ്റരാത്രികൊണ്ട് കർഫ്യൂ ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിഷയം അനിശ്ചിതത്വത്തിലാണ്. ബുർക്കിനോ ഫാസോയുടെ ഭരണഘടനാ വിരുദ്ധമായ ഭരണമാറ്റത്തെക്കുറിച്ച് യുഎൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും സൈനിക അട്ടിമറിയായി വിശേഷിപ്പിക്കാനോ പ്രസ്താവിക്കാനോ കൗണ്‍സില്‍ തയാറായില്ല.

eng­lish summary;Burkina Faso announces mil­i­tary chief

you may also like this video;

Exit mobile version