ഗ്വാട്ടിമാല സിറ്റിയിൽ 75 പേരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിരക്കേറിയ റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്, റോഡിനും അരുവിക്കും കുറുകെയുള്ള ഹൈവേ പാലമായ പ്യൂന്റെ ബെലീസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. “ഇതുവരെ ബസിൽ നിന്ന് മുപ്പത്തിയൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്”, നഗരത്തിലെ അഗ്നിശമന സേനയുടെ വക്താവ് മൈനോർ റുവാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗ്വാട്ടിമാല പ്രസിഡന്റ് ബെർണാഡോ അരേവാലോ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ സൈന്യത്തെയും ദുരന്തനിവാരണ ഏജൻസിയെയും വിന്യസിക്കുകയും ചെയ്തു.

