ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. 40 ഓളം പേര്‍ക്ക് പരിക്കുള്ളതായിയാണ് വിവരം. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതായും കൂട്ടിച്ചേര്‍ത്തു.
ഹിമാചൽ പ്രദേശിൽ ബസ് അപകടം; ഒമ്പത് പേര്‍ മരിച്ചു

