Site iconSite icon Janayugom Online

ചെങ്ങന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

ചെങ്ങന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് പൊലീസ് അനുമാനം. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Bus and car col­lide Chen­gan­nur; Two deaths
You may also like this video

Exit mobile version