Site iconSite icon Janayugom Online

ബസും ജീപ്പും ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. രണ്ടു വാഹനങ്ങൾക്കുമിടിയൽ പെട്ടുപോയ സ്കൂട്ടർ യാത്രക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ജീപ്പ് യാത്രക്കാരനായ മാവേലിക്കര കല്ലിമേൽ ആർ ബിജു(45), മകൻ അമൽ ബിജു(20), പറക്കോട് നെടിയവിള ഷാജി സാമുവൽ(48), സ്കൂട്ടർ യാത്രക്കാരനായ ആദിക്കാട്ടുകുളങ്ങര സ്വദേശി സെയ്ദ് മുഹമ്മദ് സാഹിബ്(73) എന്നിവർക്കാണ് പരിക്കേറ്റത്. കായംകുളം പുനലൂർ റോഡിൽ പതിനാലാംമൈലിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. കായംകുളം ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്കു വരികയായിരുന്ന ബസും കായംകുളം ഭാഗത്തേക്കു പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. 

Exit mobile version