സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മിനിമം ബസ് ചാർജ് എട്ടിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിക്കുക. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വർധിപ്പിക്കും.
ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തും. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്സി മിനിമം ചാർജ് 200 രൂപയാക്കും. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്നും 20 രൂപയാക്കി ഉയർത്തി. 1500 സി. സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയിൽ നിന്നും 225 രൂപയാക്കിയും വർധിപ്പിക്കും.
മെയ് ഒന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.
English summary;Bus, auto and taxi fares; Cabinet decision today
You may also like this video;