Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. 13 പേർക്കാണ് പരിക്കേറ്റത്. കുഞ്ചപുരി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് 70 അടി താഴ്ചയിലേക്ക് മറിഞ്ഞത്. 29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 

പരിക്കേറ്റ 13 പേരെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദില്ലി ദ്വാരക സ്വദേശി അനിത ചൗഹാൻ, ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള പാർത്ഥസതി മധുസൂദൻ ജോഷി, ഉത്തർപ്രദേശിലെ സഹരൻപുർ സ്വദേശികളായ നമിത പ്രഭുക്കൽ, അനുജ് വെങ്കിട്ടരാമൻ, അഷു ത്യാഗി എന്നിവരാണ് മരിച്ചത്. 

Exit mobile version