Site icon Janayugom Online

കര്‍ണാടകയില്‍ ബസിന് തീപിടിച്ചു; ഏഴ് പേര്‍ വെ ന്തുമരിച്ചു

കര്‍ണാടകയിലെ കര്‍ബുര്‍ഗി ജില്ലയില്‍ ബസിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു.ഇന്ന് പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 29 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:Bus catch­es fire in Kar­nata­ka; Sev­en peo­ple were killed
You may also like this video

Exit mobile version