Site icon Janayugom Online

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി

ക​ണ്ണൂ​രില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.‌ കണ്ണൂര്‍ പൊ​ടി​ക്കു​ണ്ടിലാണ് സംഭവം. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന​ടു​ത്ത് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചത്. പാ​ലി​യ​ത്ത് വ​ള​പ്പ് ക​ണ്ണൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന മാ​യാ​സ് എ​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അപകടത്തില്‍ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ൻ​ജി​നി​ൽ​നി​ന്ന് ശ​ക്ത​മാ​യ പു​ക ഉ​യ​ര്‍​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. അ​ഞ്ചു​മി​നി​റ്റി​ന​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തിയതോടെ തീ നിയന്ത്രണവിധേയമായി.

Eng­lish Sum­ma­ry: Bus caught fire in Kan­nur: Pas­sen­gers rescued

You may like this video also

Exit mobile version