ചാത്തന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാത്തന്നൂർ താഴം സ്വദേശി ആദർശ് അനിൽകുമാർ (21) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തു.
english summary;bus collide with bike