Site iconSite icon Janayugom Online

വടകരയില്‍ എംഡിഎംഎയുമായി ബസ് കണ്ടക്ടർ പിടിയിൽ 

മാരക മയക്കുമരുന്ന് എംഡിഎംഎയുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10.08 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് — കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് അഷ്കര്‍. കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുളള യുവാവിന് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി. വടകര സിഐ പി എം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം ശ്രീമണി ബിൽഡിംഗ് പരിസരത്തു നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ അറിയിച്ചു.

Eng­lish Summary;Bus con­duc­tor arrest­ed with MDMA in Vadakara

You may also like this video

YouTube video player
Exit mobile version