Site iconSite icon Janayugom Online

ബസ് അപകടം: 14 പേര്‍ മരിച്ചു,അഞ്ചുപേര്‍ക്ക് പരിക്കേറ്റു

കിഴക്കൻ നേപ്പാളിലെ ശംഖുവാസഭ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം 14 പേർ മരിച്ചു. ശംഖുവാസഭയിലെ മാഡിയിൽ നിന്ന് ദമാകിലേക്ക് പോവുകയായിരുന്ന ബസ് മാഡി മുനിസിപ്പാലിറ്റി-6 ലെ സത് ഗുംതിയിൽ രാവിലെ 7 മണിക്കാണ് അപകടത്തിൽ പെട്ടത്.

പതിനാല് യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ജില്ലാ പോലീസ് ഓഫീസ്, ശംഖുവസഭ മേധാവി ഡിഎസ്പി ലാൽ ധ്വജ് സുബേദി പറഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റതായി ഡിഎസ്പി സുബേദി ഫോണിൽ അറിയിച്ചു.

അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ അഞ്ചുപേരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു. 21 ആളുകളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ ചെയിൻപൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

Eng­lish Sum­ma­ry: Bus crash kills 14

You may like this video also

Exit mobile version