മുംബൈയില്‍ കാല്‍നടക്കാര്‍ക്കിടയില്‍ ബസ് ഇടിച്ചുകയറി അപകടം. നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മുംബൈ ട്രാൻസ്പോർട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈയില്‍ ബസ് ഇടിച്ചുകയറി; നാല് പേര്‍ക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

