മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളിയിലാണ് അപകടം. സംഭവത്തിൽ 25ലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് റായ്ഗഡ് എസ്പി വ്യക്തമാക്കി. പുലർച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസ് പൂനെ-റായ്ഗഡ് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.
English Summary;bus falls into ditch in Raigad
You may also like this video