Site iconSite icon Janayugom Online

ബ്രസീലിൽ ബസ് മൺതിട്ടയിലിടിച്ച് മറിഞ്ഞു; 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്

വടക്കുകിഴക്കൻ ബ്രസീലിലെ പെർനാംബുക്കോ സംസ്ഥാനത്ത് യാത്രാ ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് 17 പേർ മരിച്ചു. അപകടസമയത്ത് ബസിൽ ഏകദേശം 30 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെർനാംബുക്കോ സംസ്ഥാനത്തെ സലോയി നഗരത്തിലാണ് സംഭവം നടന്നത്. അയൽ സംസ്ഥാനമായ ബഹിയയിലെ ബ്രൂമാഡോ നഗരത്തിലേക്ക് പോകുകയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് എതിർ ലെയ്‌നിലേക്ക് കടക്കുകയും റോഡരികിലെ പാറകളിൽ ഇടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് ശരിയായ ലെയ്‌നിലേക്ക് തിരിച്ചുവന്നെങ്കിലും മണൽത്തിട്ടയിൽ ഇടിച്ചുകയറി വാഹനം മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ഡ്രൈവർക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നും മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായും പോലീസ് കൂട്ടിച്ചേർത്തു.

Exit mobile version