വിദ്യാർത്ഥികളോട് കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ പരാമർശം. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. വിദ്യാർഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകാറുണ്ട് കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യം ഒഴിവാക്കാൻ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു.
English Summary; Bus staff should not discriminate against students for giving concessions: HC
You may also like this video