Site icon Janayugom Online

റൂട്ടുമാറി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കും അമിത ഭാരം കയറ്റുന്ന ചരക്കുവാഹനങ്ങള്‍ക്കും പിടിവീഴും

റൂട്ട് മാറി സർവീസ് നടത്തുന്ന ബസുകൾ, അപകടകരമായ രീതിയിൽ സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങൾ തുടങ്ങി നിയമവിരുദ്ധ സർവീസുകൾ കണ്ടെത്തുന്നതിനായി നിരന്തരം ചെക്കിംഗ് നടത്തുമെന്നും നിയമവിരുദ്ധമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പത്തനംതിട്ട ആർടിഒ എച്ച് അൻസാരി, എൻഫോഴ്സ്മെന്റ് ആർടിഒ എൻ സി അജിത്ത് കുമാർ എന്നിവർ അറിയിച്ചു. കുമ്പഴ വഴി സർവീസ് നടത്താൻ അനുമതി ലഭിച്ച സ്റ്റേജ് കാര്യേജുകൾ കുമ്പഴ വഴി തന്നെ സർവീസ് പുനരാരംഭിക്കണം. സ്റ്റേജ് കാര്യേജുകൾ രാത്രികാല ട്രിപ്പുകൾ നിരന്തരം മുടക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

പെർമിറ്റിലും ടൈം ഷീറ്റിലും അനുവദിച്ചിട്ടുളള പ്രകാരം സർവീസ് നടത്തണം. ചരക്കു വാഹനങ്ങൾ വാഹനത്തിന്റെ ബോഡിനിരപ്പിനും മുകളിലായി ചരക്ക് നിറച്ചും മണ്ണ്, മണൽ തുടങ്ങിയ വസ്തുക്കൾ കൊണ്ടുപോകുമ്പോൾ മൂടി ഇല്ലാതെയും സർവീസ് നടത്തുന്നത് നിയമവിരുദ്ധവും അപകടങ്ങൾ വരുത്തുന്നതിനാലുമാണ് ചെക്കിംഗ് കർശനമാക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ലോറിയില്‍ നിന്നും കരിങ്കല്‍ തെറിച്ചുവീണ് യുവാവ് ദാരുണമായി മരിച്ചിരുന്നു. പാറയും മണ്ണും പാറപ്പൊടിയും കയറ്റി ടിപ്പര്‍ ലോറികള്‍ പായുമ്പോള്‍ മുകളില്‍ മൂടിയിടുന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ലോറിയില്‍ നിന്നും തെറിക്കുന്ന പാറപ്പൊടിയും മണ്ണും തെറിച്ച് മറ്റ് വാഹന യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നതായി വരുന്ന യാത്ര ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. അപകടം വിളിച്ചുവരുത്തുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നെങ്കിലും ലോറി ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാറെയില്ലെന്നതാണ് വസ്തുത. ഇതുപോലെ ഇനിയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. 

Eng­lish Sum­ma­ry: Bus­es oper­at­ing on alter­nate routes and goods vehi­cles car­ry­ing exces­sive loads will suffer

You may also like this video

Exit mobile version