Site iconSite icon Janayugom Online

പുത്തന്‍ കാറുമായി റോഡില്‍ അപകടയോട്ടം, യുവാവിനെ ഇടിച്ച് ബോണറ്റില്‍ വലിച്ചിഴച്ചു: മുന്‍ ഐഎഎസ് ഓഫീസറും മകനും പിടിയില്‍

carcar

ദക്ഷിണ ഡല്‍ഹിയില്‍ ബിനിസുകാരനെ കാറിടിച്ച സംഭവത്തില്‍ മുന്‍ ഐഎഎസ് ഓഫീസറും മകനും അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 പ്രദേശത്തുവച്ചാണ് 27 കാരനായ നിയമ വിദ്യാർത്ഥിയായ രാജ് സുന്ദരം ഓടിച്ച ആഢംബര കാര്‍ ബിസിനസുകാരനായ ആനന്ദ് വിജയ് മണ്ഡേലിയയെ ഇടിച്ചത്. തുടര്‍ന്ന് ബോണറ്റില്‍ ആനന്ദിനെയും വലിച്ചിഴച്ചുകൊണ്ട് 200 മീറ്റര്‍ വരെ സഞ്ചരിച്ചതായും സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം മകന് അഭയം നല്‍കിയതില്‍ ഇയാളുടെ പിതാവും വിരമിച്ച ഐഎഎസ് ഓഫീസറെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമുഖ സ്വകാര്യ സർവ്വകലാശാലയിലെ നിയമ വിദ്യാർത്ഥിയാണ് ആനന്ദ് വിജയ് മണ്ഡേലി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതുതായി വാങ്ങിയ ഫോക്‌സ്‌വാഗണുമായി അതിവേഗത്തില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. വളരെ വേഗത്തിൽ ഓടിച്ചതിനെത്തുടര്‍ന്ന് സുന്ദരത്തിന് കാറിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആനന്ദിനെ ബോണറ്റില്‍ വലിച്ചിഴച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: Busi­ness­man dragged to car bon­net: For­mer IAS offi­cer and son arrested

 

You may like this video also

Exit mobile version