Site icon Janayugom Online

നാഗ ശലഭത്തെ കണ്ടെത്തി

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ പി പി ഗോപാലന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അപൂർവ്വ ഇനം ചിത്രശലഭം. ചിറകുകളുടെ വിസ്താരത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശലഭമായി കരുതുന്ന ‘അറ്റ്ലസ് മോത്ത്’ ഇനത്തിൽപ്പെട്ടതാണ് ഈ നിശാശലഭം. ഇതിന് 24.5 സെന്റീമീറ്റർ നീളവും 12.4 സെന്റീമീറ്റർ വീതിയുമുണ്ട്. ചിറകുകൾക്ക് സർപ്പത്തിന്റെ ആകൃതിയായതിനാൽ ഇതിനെ ‘നാഗ ശലഭം’ എന്നും വിളിക്കാറുണ്ട്.

Exit mobile version