Site iconSite icon Janayugom Online

2020ല്‍ ഐഎസില്‍ ചേര്‍ന്നത് 66 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ വംശജരായ അറുപതിലധികം പേര്‍ ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ 66 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ളതായി യു​​​​എ​​​​സ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2020ലെ ​​​​തീ​​​​വ്ര​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ കേ​​​​ന്ദ്രസം​​​​സ്ഥാ​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ തീ​​​​വ്ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2020 ന​​​​വം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 66 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഐ​​​​എ​​​​സി​​​​ൽ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. എ​​​​ൻ​​​​ഐ​​​​എ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ തീ​​​​വ്ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ലും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്നു. ഐ​​​​എ​​​​ൻ​​​​ഐ തീ​​​​വ്ര​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 34 കേ​​​​സു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് 160 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 2020 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നും ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്നും പി​​​​ടി​​​​യി​​​​ലാ​​​​യ പ​​​​ത്ത് അ​​​​ൽ​​​​ക്വ​​​​യ്ദ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. തീ​​​​വ്ര​​​​വാ​​​​ദം ത​​​​ട​​​​യു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: By 2020, 66 Indi­ans are report­ed to have joined IS

You may like this video also

Exit mobile version