Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പ് : വി ഡി സതീശന്റെ മണ്ഡലത്തിൽ കോൺഗ്രസ്‌ മൂന്നാമത്‌

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കോൺഗ്രസ്‌ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പറവുർ നഗരസഭയിലെ പതിനാലാം വാർഡ് വാണിയക്കാട് വാർഡിലാണ്‌ എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. 

എൽഡിഎഫ്‌ 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോൺഗ്രസിന്‌ കിട്ടിയത്‌ 207 വോട്ടുമാത്രം.കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്‌ന രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിവാഹത്തെത്തുടർന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതിനെ തുടർന്നാണ്‌ രാജിവച്ചത്‌. രേഖ ദാസൻ–- യുഡിഎഫ്, രമ്യ രജീവ്–- എൻഡിഎ എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർത്ഥികൾ.മലപ്പുറം ന​ഗരസഭ 31––ാം വാർഡ് കൈനോട് എൽഡിഎഫിന് ജയം. സി ഷിജു 12 വോട്ടുകൾക്ക് യുഡിഎഫിലെ സുജാത പരമേശ്വരനെയാണ്തോൽപ്പിച്ചത്. സിപിഐ എമ്മിലെ വി കെ റിറ്റുവിന്റെ നിര്യാണത്തെ തുടർന്ന്‌ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. ആലപ്പുഴ എഴുപുന്ന നാലാം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി കെ പി സ്‌മിനീഷാണ്‌ ജയിച്ചത്‌. സത്യപ്പന്റെ മരണത്തെത്തുടർന്ന്‌ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം — 46. സന്ദീപ്‌ സെബാസ്‌റ്റ്യൻ –- യുഡിഎഫ്‌, ഷാബുമോൻ — ബിജെപി എന്നിവരയിരുന്നു മറ്റ്‌ സ്ഥാനാർഥികൾ.

ഇടുക്കിയിൽ കരുണപുരത്തും ശാന്തൻപാറയിലും എൽഡിഎഫ് വിജയം നിലനിർത്തിയപ്പോൾ കഞ്ഞിക്കുഴിയിൽ സീറ്റ് യുഡിഎഫിൽനിന്നും പിടിച്ചെടുത്തു. കഞ്ഞിക്കുഴിയിൽ വാർഡ് 18 പൊന്നടുത്താൻ ആണ് പിടിച്ചെടുത്തത്. എൽഡിഎഫിലെ പി ബി ദിനമണി 92 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് വിജയിച്ചത്. നിലവിൽ യുഡിഎഫ് സ്ഥാനാർഥി രാജിവച്ചതിനേ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിന്റെ ഷീബാ ജയനും എൻഡിഎയുടെ ചന്ദ്രനുമായിരുന്നു എതിർസ്ഥാനാർഥികൾ .കരകുളത്ത് വാർഡ് 16. കുഴിക്കണ്ടത്ത് എൽ ഡി എഫ് സ്ഥാനാർഥി പി ഡി പ്രദീപ് 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് 439 വോട്ടും യു ഡി എഫ് സ്ഥാനാർഥി പി എസ് അരുൺ 374വോട്ടും നേടി. എൻഡിഎയുടെ പി പ്രസാദിന് 325വോട്ട് ലഭിച്ചു.

നിലവിൽ പഞ്ചായത്തംഗമായിരുന്നയാൾ സിപിഐ എം ഏരിയ സെക്രട്ടറിയായതിനെ തുടർന്നാണ് കരുണപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ശാന്തൻപാറയിൽ 10-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഇ കെ ഷാബു വിജയിച്ചു. എൽഡിഎഫ് അംഗമായിരുന്ന പി ജെ ഷൈനിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ഷാജു വാർക്കാട്ടിലും എൻഡിഎയുടെ ടി എ ബിനുവുമാണ് എതിർസഥാനാർഥികൾ.

മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷനിൽ എൽ ഡി എഫിലെ എം എം രവീന്ദ്രൻ 158 വോട്ടിന് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയു ഡി എഫിലെ പാറോളി ശശിയെ പരാജയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ഗോപാലൻ നായർ രാജിവച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്‌. 

142 വോട്ട്‌ ഭൂരിപക്ഷത്തിനാണ്‌ കഴിഞ്ഞതവണ ഇവിടെ എൽഡിഎഫ്‌ വിജയിച്ചത്‌.കോഴിക്കോട്‌ തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ യുഡിഎഫ്‌ സീറ്റ്‌ നിലനിർത്തി. മുസ്ലിം ലീഗിലെ നൗഷാദ് മാസ്റ്റർ ആണ്‌ വിജയിച്ചത്‌. നൗഷാദ് മാസ്റ്റർ (594), അഡ്വ. അബ്‌ദുൾ റഹിമാൻ (എൽഡിഎഫ്‌ സ്വതന്ത്രൻ, 213), ലിബീഷ് ബിജെപി — 29.

Eng­lish Summary:
By-elec­tion: Con­gress third in VD Satheesan’s constituency

You may also like this video:

Exit mobile version