Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പ്: 24 ഇടത്ത് എല്‍ഡിഎഫിന് ജയം

സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. 42 ല്‍ 24 ഇടത്തും എൽഡിഎഫ്‌ ജയിച്ചു. യുഡിഎഫ്‌ 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ്‌ ഉണ്ടായിരുന്ന എൽഡിഎഫ്‌ 24 ലേക്ക്‌ ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ്‌ 4 വാർഡുകൾ നഷ്‌ടപ്പെട്ട്‌ 12 ലേക്ക്‌ താഴ്‌ന്നു. ബിജെപിക്ക്‌ ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്‌. 3 എൽഡിഎഫ്‌ വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത്‌ ബിജെപിയും ജയിച്ചു. കൊല്ലം പെരിനാട്‌ പഞ്ചായത്തിലെ നാന്തിരിക്കൽ, ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലെ സംഗമം, പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്‌, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട്‌ പഞ്ചായത്തിലെ വെമ്പിള്ളി, തശൂർ തൃക്കൂർ പഞ്ചായത്തിലെ ആലങ്ങോട്‌, മലപ്പുറം വള്ളികുന്ന്‌ പഞ്ചായത്തിലെ പരുത്തിക്കാട്‌ എന്നീ വാർഡുകളാണ്‌ യുഡിഎഫിൽ നിന്നും എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. കൊല്ലം ആര്യങ്കാവ്‌ പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട്‌ പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂർ വാർഡുകളാണ്‌ ബിജെപിയിൽ നിന്ന്‌ പിടിച്ചത്‌.

തൊടുപുഴ: ഉടുമ്പന്നൂർ,അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ എൽ ഡി എഫിന് മിന്നുന്ന ജയം.

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12 ആം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനായി മത്സരിച്ച സിപിഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു.

ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍ഡിഎക്കായി മത്സരിച്ച ബിജെപിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയം നേടി. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.

ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി നിമലാവതി കണ്ണൻ 54 വോട്ട് നേടി വിജയിച്ചു.എൽഡിഎഫിലെ പാർവ്വതി പരമശിവൻ 33 വോട്ട് നേടി രണ്ടാമതെത്തി. യു ഡി എഫിലെ രമ്യാ ഗണേശൻ 17 വോട്ട് നേടി.

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.

Eng­lish Sum­ma­ry: By-elec­tion: LDF wins 24 seats

You may like this video also

Exit mobile version