Site iconSite icon Janayugom Online

മസ്‍കിന്റെ ടെസ്‍ലയെ വീഴ്ത്തി ബിവൈഡി

ഇലോൺ മസ്‍കിന്റെ ടെസ്‍ലയെ വീഴ്ത്തി ലോകത്ത് ഒന്നാമനായിരിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡി. യുഎസിൽ ടെസ്‌ലയുടെ വാർഷിക വിൽപ്പന ഒമ്പത്% കുറഞ്ഞതാണ് ഇതിന് കാരണമായത്. തുടർച്ചയായ രണ്ടാം വർഷമാണ് ടെസ്‌ലയുടെ വിൽപ്പന കുറയുന്നത്. യുഎസിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള നികുതി ഇളവുകൾ അവസാനിപ്പിച്ചതും കമ്പനിയുടെ സിഇഒ എലോൺ മസ്‌കിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി കരുതപ്പെടുന്നത്. 

2025 ൽ ടെസ്‌ല 1.6 ദശലക്ഷം ഇലക്ട്രിക് വാഹന വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. താരതമ്യപ്പെടുത്തുമ്പോൾ, ബിവൈഡിയുടെ ഇലക്ട്രിക് വാഹന വിൽപ്പന 28 % വർധിച്ച് 2.64 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളിൽ എത്തി. ബിവൈഡിയുടെ മൊത്തം പോർട്ട്‌ഫോളിയോയുടെ പകുതിയോളം ഇലക്ട്രിക് വാഹനങ്ങളാണ്. 2025 അവസാനത്തോടെ ബിവൈഡിയുടെ മൊത്തം ആഗോള വിൽപ്പന 7.7 % വർദ്ധിച്ച് 4.6 ദശലക്ഷം യൂണിറ്റായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Exit mobile version