Site iconSite icon Janayugom Online

ബൈജൂസിന് യുഎസില്‍ തിരിച്ചടി; പണം ഒളിപ്പിച്ചതെവിടെ എന്ന് യുഎസ് കോടതി

byjus appbyjus app

സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന എഡ്ടെക് സ്ഥാപനമായ ബൈജൂസിന് തിരിച്ചടി. ബൈജൂസ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനത്തില്‍ നിക്ഷേപിച്ച 533 മില്യൺ ഡോളർ (ഏകദേശം 4500 കോടിരൂപ) ഒളിപ്പിച്ചകേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജൂ രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ ഡയറക്ടറുമായ റിജു രവീന്ദ്രനെ യുഎസ് കോടതി വിമര്‍ശിച്ചു.

പണം തിരികെ പിടിക്കാനുള്ള നടപടിതേടിയാണ് വായ്പദാതാക്കള്‍ കോടതിയിലെത്തിയത്. പണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് രവീന്ദ്രന് അറിയാമെന്നും കോടതിയെ കബളിപ്പിക്കുകയാണെന്നു കേസ് പരിഗണിച്ച ജഡ്ജി ജോണ്‍ ഡോർസി പറഞ്ഞു. റിജു രവീന്ദ്രന്‍ സത്യസന്ധനല്ലെന്നും കോടതി നിരീക്ഷിച്ചു. പണം ഒളിപ്പിച്ചതെവിടെ എന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ജയിലായിരിക്കുമെന്ന് ഇതിനിടെ ജഡ്ജി മുന്നറിയിപ്പ് നല്‍കി.

ബൈജു രവീന്ദ്രന്‍, ഭാര്യ, സഹോദരന്‍ റിജു എന്നിവരാണ് തിങ്ക് ആന്‍ഡ് ലേണിന്റെ ഡയറക്ടര്‍മാര്‍. പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയാൻ കമ്പനി വിസമ്മതിച്ചതിൽ ജഡ്ജി ആവർത്തിച്ച് നിരാശ പ്രകടിപ്പിച്ചു. അതേസമയം, റിജുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ജഡ്ജി തയ്യാറായില്ല. റിജു ഇപ്പോള്‍ ദുബൈയിലാണുള്ളതെന്നാണ് സൂചന. 

Eng­lish Summary:Byjus hits back in US; US court to find out where the mon­ey was hidden
You may also like this video

Exit mobile version