ആരാധ്യനായ കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോന്റെ ചരമദിനം നാളെ ആചരിക്കും. പാർട്ടി ഓഫിസുകളിലും പ്രധാന ജങ്ഷനുകളിലും അച്യുതമേനോന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി സ്മരണ പുതുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
തിരുവനന്തപുരം പട്ടത്തെ പി എസ് സ്മാരകത്തിൽ രാവിലെ 10ന് പുഷ്പാർച്ചന നടത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ നേതൃത്വം നൽകും. വൈകിട്ട് പൂജപ്പുര അച്യുതമേനോൻ സെന്ററിൽ ചേരുന്ന അനുസ്മരണ സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
English Summary: C Achutha Menon death anniversary
You may also like this video