Site iconSite icon Janayugom Online

സി അച്യുതമേനോൻ ദിനം സമുചിതമായി ആചരിച്ചു

സർവ്വാദരണീയനായ കമ്മ്യൂണിറ്റ് നേതാവ് സി അച്യുതമേനോന്റെ ചരമ വാർഷിക ദിനം സിപിഐ നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ പാർട്ടി ഘടകങ്ങളിൽ പതാക ഉയർത്തലും പ്രഭാതഭേരി അനുസ്മരണ സമ്മേളനങ്ങളും നടത്തി. സി അച്ച്യുതമേനോൻ ദിനത്തിൽ പെരുമ്പള ഫസ്റ്റ് ബ്രാഞ്ചിൽ സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ പതാക ഉയർത്തി. പെരുമ്പള സെക്കന്റ് ബ്രാഞ്ചിൽ ജില്ലാ കൗൺസിൽ അംഗം വി രാജൻ, ലോക്കൽ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള മന്ദിരത്തിൽ ലോക്കൽ സെക്രട്ടറി തുളസീധരൻ ബളാനം, ബേനൂർ ഫസ്റ്റ് ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി അനീഷ് ബേനൂർ, ബേനൂർ സെക്കൻ്റ് ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരൻ അടുക്കം, പാലിച്ചിയടുക്കം ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗം കെ ഗോപിനാഥൻ, കപ്പണയടുക്കം ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി ശശിധരൻ മുത്തനാട്, ചെമ്മനാട് ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി രാജൻ പുള്ളത്തൊട്ടി എന്നിവർ പതാക ഉയർത്തി. 

തെക്കിൽ ലോക്കലിൽ കോലാക്കുന്നിൽ കെ നാരായണനും, ചട്ടഞ്ചാൽ കിഴക്ക് മുരളീധരനും ചട്ടഞ്ചാൽ പടിഞ്ഞാർ കാച്ചക്കാട് മുഹമ്മദും കോളിയടുക്കത്ത് ഹരിദാസും വയലാകുഴിയിൽ പുരുഷോത്തമനും കുണ്ടയിൽ വി മാധവനും തെക്കിൽ ലോക്കലിൽ ലോക്കൽ സെക്രട്ടറി കെ നാരായണനും പതാക ഉയർത്തി. കുറ്റിക്കോൽ ലോക്കൽ അശോകനും കളക്കര ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി അനിനും പുണ്യം കണ്ടം ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി സുനിലും അത്തിയടുക്കം ബ്രാഞ്ചിൽ ബ്രാഞ്ച് സെക്രട്ടറി അനീഷും പയന്തങ്ങാനം ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗം ബേബി സി നായരും നെല്ലിത്താവ് ബ്രാഞ്ചിൽ മാധവനും കുറ്റിക്കോൽ ടൗൺ ബ്രാഞ്ചിൽ ലോക്കൽ അസി. സെക്രട്ടറി അശോകനും ഞെരു ബ്രാഞ്ചിൽ അശോകനും പതാക ഉയർത്തി. കുണ്ടംകുഴി ബ്രാഞ്ചിൽ കെ ജനാർദ്ധനൻ നായരും പനക്കുളത്ത് കെ കുഞ്ഞിരാമനും ഒളയത്തടുക്കത്ത് ബി സുധാകരനും കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താനും നുള്ളിപ്പാടിയിൽ കിഷോർ കെടിയും, ചെട്ടും കുഴിയിൽ അസ്കർ കടവത്തും പതാക ഉയർത്തി. 

Exit mobile version