Site iconSite icon Janayugom Online

സി അച്യുതമേനോൻ പ്രതിമ അനാച്ഛാദനം ഇന്ന്

achuthamenonachuthamenon

സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രിയുമായിരുന്ന സി അച്യുതമേനോന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ഇന്ന് നടക്കും.
മ്യൂസിയത്തിന് സമീപം വൈകിട്ട് നാലിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം നിർവഹിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍ എംപി തുടങ്ങിയവർ സംസാരിക്കും. 30ന് നടത്താനിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 

Exit mobile version