Site icon Janayugom Online

പൗരത്വ വിഷയത്തില്‍ നിലപാടില്ല; കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളെ  കളിയാക്കുന്നുവെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നിട്ടും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്ത് വേദനിക്കുന്ന മതന്യൂനപക്ഷങ്ങളെ കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന പ്രമേയത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഈ കരിനിയത്തിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ മുന്‍നിരയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മന്ത്രി വി അബ്ദുറഹ്‌മാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ദിനേശ്, ഉമ്മര്‍ സുല്ലമി, ഡോ. ഫസല്‍ ഗഫൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സബാഹ് പുല്‍പ്പറ്റ, വി പി അനില്‍, കെ കെ തങ്ങള്‍ വെട്ടിച്ചിറ, ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, പാലോളി മുഹമ്മദ് കുട്ടി, എ പി അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍കോവില്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു. വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി ആനി രാജ, പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ, മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥി വസീഫ് എന്നിവരും പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Eng­lish Sum­ma­ry: c m pinarayi vijayan against congress
You may also like this video
Exit mobile version