Site iconSite icon Janayugom Online

മൂന്നാറില്‍ സി എ കുര്യന്‍ സ്മൃതിശില്പം

തോട്ടംതൊഴിലാളികള്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ച നേതാവാണ് സി എ കുര്യനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നാറിൽ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ വെങ്കലത്തിൽ തീർത്ത സ്മൃതിശില്പം അനാച്ഛാദനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടിയുടെ നിർദ്ദേശ പ്രകാരം കോട്ടയത്തുനിന്ന് തോട്ടം മേഖലയിലെ തൊഴിലാളി യൂണിയന്‍ രംഗത്തേക്ക് പ്രവര്‍ത്തനം മാറ്റിയ ആളാണ് സി എ കുര്യൻ. ജീവിതത്തിന്റെ അവസാന നിമിഷംവരെ തൊഴിലാളികള്‍ക്കൊപ്പം ജീവിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു കുര്യന്‍ എന്ന് കാനം പറഞ്ഞു. 

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, വാഴൂര്‍ സോമന്‍ എംഎൽഎ, പി മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry : ca kuri­an memo­r­i­al in munnar 

You may also like this video :

Exit mobile version