ജമ്മുകശ്മീരിൽ നാഷണൽ കോൺഫ്രൻസിന് നാല് സ്വതന്ത്രൻമാരുടെ പിന്തുണ കൂടി . ഇതോടെ ഒമർ അബ്‌ദുള്ളയുടെ പാർട്ടിക്ക് കോൺഗ്രസ് ഇല്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കാം. 90 അംഗ നിയമസഭയില്‍ എൻസിക്ക് 46 എംഎല്‍എമാരുടെ മുൻതൂക്കമായി. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളെ ഉപയോഗിച്ചുള്ള ബിജെപി നീക്കത്തെയും ഇത് ദുർബലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തമായി 42 സീറ്റുകൾ നേടിയിട്ടുണ്ട്.
സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരാണ് ഉള്ളത്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ചില ബോധപൂര്‍വമായ ശ്രമങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട് എന്നാണ് ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പ്രതികരിച്ചത്. ജമ്മു മേഖലയിലെ ഫലം പ്രതീക്ഷകള്‍ക്ക് അനുസൃതമായല്ലെന്നും പരാജയത്തെക്കുറിച്ച് വിശദമായ അഭിപ്രായം തേടുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.