Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ മന്ത്രിസഭാ പുനസംഘടന: ഉദയനിധി സ്റ്റാലിന്‍ മന്ത്രിയാകും

udayanidhiudayanidhi

ഡിഎംകെയുടെ യുവജനവിഭാഗം നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ഡിസംബർ 14ന് തമിഴ്‌നാട് മന്ത്രിസഭയിൽ ചേരും. ചില മന്ത്രിമാരുടെ വകുപ്പുകളുടെ പുനഃസംഘടനയും അന്ന് നടക്കും. ചെപ്പോക്ക്തിരുവല്ലിക്കേനി മണ്ഡലത്തിലെ എംഎൽഎയാണ് ഉദയനിധി.
“ഉദയനിധി സ്റ്റാലിന് യുവജനക്ഷേമം, കായിക വികസനം തുടങ്ങിയ വകുപ്പുകൾ അനുവദിക്കും,” ഡിഎംകെയിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി കൂടിയായ ശിവ വി.മേയ്യനാഥനാണ് യുവജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകൾ നിലവില്‍ കൈകാര്യം ചെയ്യുന്നത്. സ്‌പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നത് സ്റ്റാലിനാണ്. ഏതാനും വകുപ്പുകൾ മാറ്റാനും സ്റ്റാലിൻ തീരുമാനിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രിയായ ഐ. പെരിയസാമിയെ ഗ്രാമവികസന മന്ത്രിയാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗ്രാമവികസന മന്ത്രി കെ ആർ പെരിയകറുപ്പൻ സഹകരണ മന്ത്രിയാകും. വനം വകുപ്പ് മന്ത്രി കെ.രാമചന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി ടൂറിസം മന്ത്രിയാക്കുമെന്നാണ് സൂചന. ടൂറിസം മന്ത്രി ഡോ.എം.മതിവേന്തൻ വനം മന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Cab­i­net reshuf­fle in Tamil Nadu: Udayanid­hi Stal­in to become minister

You may also like this video

Exit mobile version