Site icon Janayugom Online

മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം: സര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്‍

മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഷഹബാസ് ഷെരീഫ് സര്‍ക്കാരിന് അന്ത്യശാസനവുമായി മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയം നല്‍കുന്നുവെന്നും അല്ലാത്ത പക്ഷം വന്‍ പൊതുജന റാലി നടത്തി തലസ്ഥാനം സ്തംഭിപ്പിക്കുമെന്നുമാണ് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്. പിടിഐ സംഘടിപ്പിക്കുന്ന ആസാദി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍, പരിശോധനകളും അറസ്റ്റും ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്നും പൊലീസ് നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും ഖാന്‍ ആരോപിച്ചു.

പ്രതിഷേധ മാര്‍ച്ചിനു മുന്നോടിയായി പ്രതിഷേധകരെ തടയുന്നതിന് ഇസ്‍ലാമാബാദിലേക്കുള്ള എല്ലാ പ്രധാന റോഡുകളും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊലീസ് അടച്ചിരുന്നു. പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ആളുകള്‍ നീക്കം ചെയ്തത് പൊലീസും പ്രവര്‍ത്തകുരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. പിടിഐ പ്രവര്‍ത്തകര്‍ മെട്രോ സ്റ്റേഷനുകളിലുള്‍പ്പെടെ തീവച്ചു. 

Eng­lish Summary:Cabinet should be dis­solved and elec­tions should be held: Imran Khan against the government
You may also like this video

Exit mobile version