നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്മയില്‍ പറിന്ന ഹ്രസ്വ ചിത്രം കേജ്ഡ് പ്രേക്ഷകര്‍ക്കു മുമ്പിലുമെത്തി. കോവിഡ് പ്രതിസന്ധി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കൂട്ടിലടച്ച പോലുള്ള പുതിയ കാല ജീവിതവുമാണ് ഈ ചിത്രം പറയുന്നത്. അവഗണന, ജോലി നഷ്ടം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും ചിത്രം പരാമര്‍ശിച്ചിരിക്കുന്നു.
പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച കേജ്ഡിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകളാണ്. അമേരിക്കന്‍ മലയാളികളും വിദേശീയരും ഉള്‍പ്പെടെ 15 ഓളം പേരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സാമകാലിക സംഭവങ്ങളെ സംയോജിപ്പിച്ച് 18 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. കൂട്ടുകാരായ നാലു പേരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് കേജ്ഡിന്റെ ഇതിവൃത്തം.
സച്ചിന്മയി മേനോന്‍, ദിവ്യ സന്തോഷ്, ശില്‍പ അര്‍ജുന്‍ വിജയ്, റിലേ പൂലെ, അലീഷ്യ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലീസ മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മിച്ചത് അലീസ്യ വെയില്‍, മേരി ജേക്കബ് എന്നിവരാണ്. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് കാതറിന്‍ ഡുഡ്ലിയാണ്. ദ്വിഭാഷാ ചിത്രമായ കേജ്ഡ് യുട്യൂബ് ചാനലില്‍ കാണാവുന്നതാണ്.
ENGLISH SUMMARY:‘Caged’ is a short film by American Malayalee women
You may also like this video