Site iconSite icon Janayugom Online

കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ഇന്നു മുതല്‍ പ്ലേസ്റ്റോറിലില്ല

പ്ലേസ്റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ഇന്നു മുതല്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്രവര്‍ത്തന രഹിതമാകും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തലിലാണ് നിര്‍ണായക തീരുമാനം.

വര്‍ഷങ്ങളായി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്കെതിരായ നിലപാട് ഗൂഗിള്‍ വ്യക്തമാക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ മുന്നറിയിപ്പ് നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്ന് മുന്‍കൂറായി അറിയിച്ച ശേഷമാണ് റെക്കോര്‍ഡിംഗ് ആരംഭിക്കുന്നത്. എന്നാല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് മറുവശത്ത് സംസാരിക്കുന്നവര്‍ അറിയാറില്ല. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് ഗൂഗിളിന്റെ നിലപാട്.

Eng­lish sum­ma­ry; Call record­ing apps are no longer on the Play Store

You may also like this video;

Exit mobile version