Site iconSite icon Janayugom Online

ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഇന്ത്യ: ബന്ദികളെ മോചിപ്പിക്കണമെന്നും ഇന്ത്യ യുഎന്നിൽ

UNUN

ഗാസ മുനമ്പിൽ അടിയന്തരവും സമ്പൂർണവുമായ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ ഉപാധികളില്ലാതെ മോചിപ്പിക്കാനും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആഹ്വാനം ചെയ്തു.
ബുധനാഴ്ച യുഎൻ സുരക്ഷാ സമിതിയുടെ (യുഎൻഎസ്‌സി) മിഡിൽ ഈസ്റ്റിലെ ഓപ്പൺ ഡിബേറ്റിലാണ് ഇന്ത്യ ആഹ്വാനം ചെയ്തത്. 

2023 ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തെ ശക്തമായും അസന്ദിഗ്ധമായും അപലപിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെടുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ‑ഹമാസ് സംഘർഷത്തിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിനെയും ഇന്ത്യ അപലപിച്ചു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യയുടെ യുഎന്നിലെ പ്രതിനിധി ആര്‍ രവീന്ദ്ര പറഞ്ഞു. 

Eng­lish Sum­ma­ry: Call­ing for an imme­di­ate cease­fire in Gaza, India also demands the release of the hostages at the UN

You may also like this video

Exit mobile version