Site iconSite icon Janayugom Online

ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലീകാവകാശമല്ല; അലഹബാദ് ഹൈക്കോടതി

ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലീകാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ബാങ്ക് വിളി ഉച്ച ഭാഷിണിയിലൂടെ കേള്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബുധൗന്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ബാങ്ക്‌വിളി മുസ്‌ലിം വിഭാഗക്കാരുടെ അവിഭാജ്യഘടകമാണ്, എന്നാല്‍ ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുക എന്നത് ഇസ്‌‌ലാമിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി കെ വിഡ്‌ല, വികാസ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്യുന്നത് മൗലീകാവകാശമല്ലെന്ന് നേരത്തെയും നിരവധി കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Eng­lish summary;Calling the bank through a loud­speak­er is not a fun­da­men­tal right; Alla­habad High Court

You may also like this video;

Exit mobile version