നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടര്‍ന്ന് മൂന്നാം നിലയില്‍ നിന്ന് ചാടിയ ഡെലിവറി ബോയ്ത്ത് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം.
മണികൊണ്ടയിലെ പഞ്ചവടി കോളനിയില്‍ കിടക്ക ഡെലിവറി ചെയ്യാനെത്തിയ ആമസോണ്‍ ഡെലിവറി ബോയ്ക്കാണ് പരിക്കേറ്റത്.വീട്ടിലേക്കെത്തിയ യുവാവിനു നേരെ വളർത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
came to attack with barking; The delivery boy was seriously injured after jumping from the third floor
You may also like this video:

