ജോലി അന്വേഷിച്ച് ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ട്രെയിന്‍ പാഞ്ഞെത്തിയത്.
ഷെരീഫിനെയും ഐശ്വര്യയെയും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.