Site iconSite icon Janayugom Online

വീട്ടിലെ തർക്കം റിപ്പോർട്ട് ചെയ്യാനെത്തി; മാധ്യമ പ്രവർത്തകനെ മർദിച്ച നടൻ മോഹൻ ബാബുവിനെതിരെ കേസ്

വീട്ടിലെ തർക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടന്‍ മോഹന്‍ ബാബുവിനെതിരേ പൊലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നത്. മോഹന്‍ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ തർക്കമുണ്ടായപ്പോൾ ഇത് ചിത്രീകരിക്കുവാൻ എത്തിയതായിരുന്നു മാധ്യമ പ്രവർത്തകൻ. 

മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞെന്നും കാമറ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മനോജും ഭാര്യ മൗനികയും ചൊവ്വാഴ്ച മോഹന്‍ ബാബുവിന്റെ വസതിയിലെത്തിയതുമുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാക്‌പോരിലേക്ക് വഴിവെച്ചു. തന്റെ മക്കള്‍ വീടിനകത്തുണ്ടെന്ന് മനോജ് പറഞ്ഞെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. പിന്നാലെ മനോജിന്റെ സ്റ്റാഫംഗങ്ങളിലൊരാള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു . 

Exit mobile version