Site iconSite icon Janayugom Online

കെട്ടുപൊട്ടിച്ചോടി, പിടിച്ച് നിര്‍ത്താൻ നോക്കിയ ഉടമയുടെ തല കടിച്ചെടുത്ത് തിന്ന് ഒട്ടകം; ഒടുവില്‍ നാട്ടുകാർ അടിച്ചുകൊന്നു

രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. സോഹൻ റാം നായിക് എന്നയാളാണ് ഒട്ടകത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്.

മറ്റൊരു ഒട്ടകത്തെ കണ്ട് അരികിലേക്ക് പോകാനായി കയർ പൊട്ടിച്ച് ഓടാൻ ശ്രമിച്ച ഒട്ടകത്തെ പിടിച്ച് നിര്‍ത്താൻ ശ്രമിക്കുകയായിരുന്നു സോഹൻ റാം. എന്നാല്‍ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു. തുടർന്ന് ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പൊലീസ് പറയുന്നു.

ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഒട്ടകത്തെ മരത്തിൽ കെട്ടിയിട്ടു. അക്രമാസക്തമായ ഒട്ടകത്തെ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയുമായിരുന്നു.

Eng­lish Summary:camel killed man in rajasthan
You may also like this video

Exit mobile version