Site iconSite icon Janayugom Online

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; ഉത്തരവുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാര്‍ച്ച് 31ന് മുന്‍പ് ക്യാമറ സ്ഥാപിക്കണം. കെ എസ് ആർ ടി സി , സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്.ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം എന്നിവ കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം.ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Exit mobile version