Site icon Janayugom Online

യുവത്വം നിലനിര്‍ത്താന്‍ കോക്ടെയ്ൽ? പരീക്ഷണം വിജയം കണ്ടതായി ശാസ്ത്രജ്ഞര്‍

വാർദ്ധക്യത്തിലെത്താതെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമോ? മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യവും അന്വേഷണവുമാണ് യുവത്വത്തെ എങ്ങനെ നിലനിര്‍ത്തുകയെന്നത്. ഇപ്പോളിതാ ഹാർവർഡിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ വാർദ്ധക്യത്തെ ചെറുക്കാന്‍ ആറോളം  മരുന്നുകളുടെ കെമിക്കല്‍ കോക്ടെയ്ൽ കണ്ടെത്തിയിരിക്കുകയാണ്. ജീന്‍ തെറാപ്പിയിലൂടെ  എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന്  ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

എലികളുടെയും മനുഷ്യരുടെയും ചര്‍മ കോശങ്ങളുടെ പ്രായം വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍  സാധിക്കുന്ന ആറ് കെമിക്കൽ കോക്‌ടെയിലുകലാണ് സംഘം കണ്ടെത്തിയത്.  ശരീരത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്ന ഈ കണ്ടെത്തൽ ഒരു വഴിത്തിരിവായി മാറുമെന്നാണ് ശാസ്ത്രലോകം പറയുന്നു.

അടുത്ത വർഷത്തോടെ മനുഷ്യശരീരത്തില്‍ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് ഹാർവർഡ് മെഡിക്കൽ സ്കൂളിലെ മോളിക്യുലർ ബയോളജിസ്റ്റായ ഡോ. ഡേവിഡ് സിൻക്ലെയർ ട്വിറ്ററിൽ കുറിച്ചു .

അതേസമയം വാർദ്ധക്യം അകറ്റാനുള്ള കണ്ടെത്തലിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹാർവർഡിലെ മറ്റൊരു പ്രൊഫസര്‍. ജനിതക എഡിറ്റിംഗ് എന്ന ചെലവേറിയതും  ഏറെ സമയമെടുക്കുന്നതുമായ ഒരു രീതിയിലൂടെ മാത്രമേ യുവത്വത്തെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറ‍ഞ്ഞു.  വിപണിയില്‍ ഇതിന് ദശലക്ഷക്കണക്കിന് ഡോളറാകും ചിലവാകുക.

ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഏറ്റവും പുതിയ പഠനം, ആന്റി-ഏജിംഗ് ജീനുകളെക്കുറിച്ചുള്ള നിലവിലുള്ള ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. യമനക ഘടകങ്ങൾ എന്നറിയപ്പെടുന്ന പ്രത്യേക ജീനുകളിലൂടെ മുതിർന്നവരിലുള്ള കോശങ്ങളെ യുവ കോശങ്ങളാക്കി മാറ്റാൻ കഴിയുമെന്നാണ് കണ്ടെല്‍.

കോശങ്ങളെ വളരെ ചെറുപ്പമാകുന്നതിനും ക്യാൻസറായി മാറുന്നതിനും കാരണമാകാതെ, സെല്ലുലാർ ഏജിങ്ങിനെ അകറ്റാന്‍ കഴിയുമോ എന്ന ചോദ്യം ഉയർത്തിയ നോബൽ സമ്മാനം നേടിയ കണ്ടുപിടിത്തമാണിത്. ഏറ്റവും പുതിയ ഗവേഷണത്തിൽ സെല്ലുലാർ ഏജിങിനെ അകറ്റി നിര്‍ത്താനും മനുഷ്യകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയുന്ന ദശലക്ഷക്കണക്കിന് വരുന്ന തന്മാത്രകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു.

പ്രായമായ കോശങ്ങളെ ഒരാഴ്ചയ്ക്കുള്ളിൽ അവയുടെ ചെറുപ്പമായ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്ന ആറ് കെമിക്കൽ കോക്‌ടെയിലുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. സംഘം എലികളിലും മനുഷ്യ കോശങ്ങളിലും കോക്‌ടെയിലുകൾ പരീക്ഷിച്ചു, ആറ് കോമ്പിനേഷനുകളും വാർദ്ധക്യം കുറയുന്ന ഫലങ്ങൾ കാണിക്കുന്നുണ്ടെന്ന് കണ്ടെത്തി.

Eng­lish Summary:Can a chem­i­cal cock­tail keep you young? Sci­en­tists say that the exper­i­ments have been successful

You may also like this video

Exit mobile version