Site iconSite icon Janayugom Online

ഗ്യാൻവാപി പള്ളിക്കകത്ത് സർവേ; വാദം നാളെ

gyanvapi masjidgyanvapi masjid

ഉത്തര്‍പ്രദേശില്‍ കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മുസ്‌ലിം പള്ളിയുടെ സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ വാരണാസി കോടതി നാളെ വാദം കേള്‍ക്കും. പള്ളിയുടെ പടിഞ്ഞാറൻ മതിലിനോട് ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് പള്ളി പരിസരത്ത് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടത്. വർഷത്തിലൊരിക്കലാണ് ക്ഷേത്രം തുറന്ന് നല്‍കുന്നത്. എന്നാല്‍ പഴയ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ കാണാവുന്നതും അദൃശ്യവുമായ മറ്റ് ദേവതകളെ ആരാധിക്കാനുള്ള അനുമതി തേടിയാണ് സ്ത്രീകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ മേയ് 10നകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക കോടതി അധികൃതരോട് നിർദേശിച്ചിരുന്നു.

ഇതിനായി അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് സര്‍വേയ്ക്കായി കോടതി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ അജയ് കുമാറിന്റെ നിയമനം പക്ഷപാതപരമാമെന്ന് ചൂണ്ടിക്കാട്ടി ഗ്യാന്‍വാപി പള്ളിയുടെ മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് യാദവ് കോടതിയ സമീപിച്ചിരുന്നു.

പള്ളിക്കുള്ളിലെ വീഡിയോ ചിത്രീകരണത്തെ ചൊല്ലിയുള്ള തർക്കം കാരണം ഇത് പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പള്ളിക്കുള്ളില്‍ വീഡിയോ ചിത്രീകരണം നിരോധിക്കണമെന്ന് ആവിശ്യപ്പെട്ട് ഒരു കൂട്ടര്‍ രംഗത്ത് എത്തിയിരുന്നു. കോടതിയുടെ അനുമതിയോടെയാണ് സ്ഥലത്ത് എത്തിയതെന്ന് ഹർജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. അതേസമയം കമ്മീഷണറെ മാറ്റണമോ പള്ളിക്കുള്ളില്‍ വീഡിയോ ചിത്രീകരണം അനുവദിക്കണമോ എന്ന കാര്യത്തിലും കോടതി നാളെ തീരുമാനമെടുക്കും.

Eng­lish Summary:Can Sur­vey Take Place Inside Varanasi’s Gyan­va­pi Mosque
You may also like this video

Exit mobile version