പ്രതിഷേധ പരിപാടിക്ക് സ്ഥലം സജ്ജമാക്കുന്നതും യുഎപിഎ നിയമപ്രകാരം കുറ്റമാകുമോയെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപത്തിന് പിന്നാലെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന പേരില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഉമര്‍ഖാലിദ്,ഷാര്‍ജയില്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവേയാണ് ചോദ്യമുന്നയിച്ചത്.
പ്രതിഷേധത്തിന് സ്ഥലം ഒരുക്കുന്നത് യുഎപിഎ ചുമത്താൻ മതിയായ കുറ്റമാണോ അതോ ആ പ്രതിഷേധ പരിപാടി സംഘർഷത്തിന് കാരണമായാലാണോ യുഎപിഎ ചുമത്തുക ജസ്റ്റിസ് നവീൻചാവ്‌ള അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനോട് അന്വേഷിച്ചു.
വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രതികൾ കലാപത്തിനും സംഘർഷത്തിനും ആഹ്വാനം ചെയ്‌തതിന്റെ രേഖകളുണ്ടെന്ന് ഡൽഹി പൊലീസ് വാദിച്ചു. ഹാജരാക്കാൻ കോടതി നിർദേശിച്ചു.