Site iconSite icon Janayugom Online

ഇന്ത്യൻ വിദ്യാർഥി വിസകൾ കൂട്ടത്തോടെ നിഷേധിച്ച് കാനഡ

ഇന്ത്യൻ വിദ്യാർത്ഥി വിസകൾ നിഷേധിച്ച് കാനഡ. കനേഡിയൻ കോളജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകൾ തടയാനുമാണ് എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു. വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് നടപടി. അതേസമയം ഇന്ത്യക്കാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു കാനഡ. മലയാളികള്‍ അടക്കം നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയിലേക്ക് ചേക്കേറിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version