Site iconSite icon Janayugom Online

കാനഡയിൽ സ്കൂളിൽ വെടിവയ്പ്പ്: അക്രമി ഉൾപ്പെടെ 10 മരണം

കാനഡയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരിൽ അക്രമിയും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 25 പേർക്ക് പരിക്കേറ്റു. കാനേഡിയൻ സമയം ഉച്ചയ്ക്ക് 1:20 തോടെയാണ് വെടിവെപ്പുണ്ടായത്. ആറ് പേരെ സ്‌കൂളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്താണ് വെടിവെപ്പിന് കാരണമായത് എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവരാനുണ്ട്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version