കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവും നോര്‍വെയുടെ കാസ്പര്‍ റൂഡും പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ മാറ്റിയോ അര്‍നാല്‍ള്‍ഡിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വരേവ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സ്വരേവിന്റെ തിരിച്ചുവരവ്. ആദ്യ സെറ്റ് 7–6ന് മാറ്റിയോ സ്വന്തമാക്കി. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകള്‍ 6–3, 6–2 എന്ന നിലയില്‍ സ്വരേവ് നേടി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയായിരുന്നു.
പോര്‍ച്ചുഗലിന്റെ ന്യൂനോ ബോര്‍ജസിനെയാണ് കാസ്പര്‍ റൂഡ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൂഡിന്റെ ജയം. സ്കോര്‍ 7–5, 6–4.
വനിതാ സിംഗിള്‍സില്‍ യുഎസിന്റെ കൊക്കോ ഗൗഫും കസാക്കിസ്ഥാന്റെ എലെന റൈബാകിനയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവയെ മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഗൗഫ് തോല്പിച്ചത്. സ്കോര്‍ 4–6, 7–5, 6–2. റൊമാനിയയുടെ ജാക്വിലിന്‍ ക്രിസ്റ്റ്യനെ 6–0, 7–6 എന്ന സ്കോറിനാണ് റൈബാകിന പരാജയപ്പെടുത്തിയത്.

