Site iconSite icon Janayugom Online

ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ചില ഇന്ത്യന്‍ നയന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) ആരോപിച്ചതിനു പിന്നാലെ കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ് ആര്‍എസ്എസിനെ നിരോധിക്കണമെന്നും, നയതന്ത്രജ്ഞര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

കാനഡയിലെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) നേതാവാണ് ജഗ്മീത് സിങ്.മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയായ സിങ് ഒന്‍റാറിയോയിലെ മുന്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്‍റ് അംഗം(എംപിപി ) കൂടിയാണ്. 2019മുതല്‍ പാര്‍ലമെന്റ് അംഗമായി ബര്‍ണബി സൗത്തിനെ പ്രതിനിധീകക്കുന്നു. ഭാര്യ കുര്‍കിരണ്‍, പെണ്‍മക്കളായ അന്‍ഹദ് , ഡാനി എന്നിവര്‍ക്കൊപ്പം ബര്‍ണവി സൗത്തില്‍ താമസിക്കുന്നു. — ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റ് പറയുന്നു. 

എന്തിനാണ് അദ്ദേഹം ആര്‍എസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെടുന്നത്. ഓട്ടാവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഖാലിസ്ഥാന്‍ അനുകൂല നിലപാടുള്ള ജഗ്മീത് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമായും പറയുന്നത് സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാനഡക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ്, അതിനായി ഉറച്ച നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.പൊതു സുരക്ഷ സമിതിയുടെ അടിയന്തര യോഗം ചേരണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ഇന്ത്യന്‍ നയതന്ത്രജ്‍ഞര്‍ക്കെതിരെ കടുത്ത ഉപരോധം സര്‍ക്കാര്‍ എടുക്കണമെന്നും , കാനഡയിലും മറ്റു രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ആര്‍എസ് എസ് പുറത്താക്കണമെന്നുമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ എടുത്തു പറയുന്നു.

കനേഡിക്കാരെ കൊല്ലാനും, വീടുകള്‍ക്ക നേരെ വെടിവെയ്ക്കാനും, ബിസിനസുകാരെ ഇല്ലാതാക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. കനേഡിയയിലെ നയമന്ത്രജ്ഞര്‍ ഇതിനുള്ള ഒത്താശയും ചെയ്യുകയാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേകിച്ചും മോഡി സര്‍ക്കാര്‍ ക്രിമിന്‍ സംഘങ്ങള്‍ക്ക് പൂര്‍ണപിന്തുണയാണ് നല്‍കുന്നു. ആര്‍സിഎംപി സൂചിപ്പതുപോലെ രാജ്യത്തെിന്റെ സുരക്ഷയെകുറിച്ച് വലിയ ആശങ്കയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാജ്യത്തെ സ്നേഹിക്കുന്ന തങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നു അതുപോലെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. അതിനാലാണ് പൊതു സുരക്ഷ സമിതിയുടെ അടിയന്തിര യോഗം ചേര്‍ന്ന് കനേഡിയന്‍ ജനതയെ സുരക്ഷിതമായി നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്നത്. അതുപോലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണം. ഈ സംഘടന ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറയുന്നു. ആര്‍സിഎംപി പറഞ്ഞത് ശരിക്കും ഏവരേയും വിഷമിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ രാഷ്ട്രം ഒരേമനസോടെ നീങ്ങുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

Exit mobile version