Site iconSite icon Janayugom Online

മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണു; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം. മൂവാറ്റുപുഴ ‑കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിയ്ക്ക് അൻപത് മീറ്റർ മുന്നിലായാണ് വന്‍ അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 6:30ഓടെ റോഡിൽ നിന്നും മുപ്പത്തടിയോളം ഉയരത്തിലുള്ള എംവിഐപി കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണത്. 

തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. റോഡിലൂടെ കാർ പോയതിനു തൊട്ട് പിന്നാലെ കനാൽ ഇടിഞ്ഞു വീണത്. തലനാരിഴയ്ക്കാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. എതിർ വശത്തുളള വീടിന്‍റെ ഗേറ്റും തകർത്ത് വെള്ളവും,ചെളിയും വീട്ടുമുറ്റത്ത് എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസമാണ് കനാലിൽ വെള്ളമെത്തിയത്.

ഇതുവഴിയുളള ഗതാഗതം മണിക്കൂറോളം നിലച്ചു. നാട്ടുകാരുടെ സഹകരണത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും, മണ്ണും നീക്കം ചെയ്ത് രാത്രി പത്ത് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂവാറ്റുപുഴ അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതേസമയം വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഇല്ലാതിരുന്ന സമയത്താണ് ഈ അപകടം ഉണ്ടായത്. 

Eng­lish Summary:Canal col­lapsed in Muvatupuzha; The car pas­sen­gers escaped unhurt
You may also like this video

Exit mobile version