പത്തുവര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ വാക്സിന് ലഭ്യമാക്കുമെന്ന് പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളായ ബയോഎന്‍ടെക്. കോവിഡ് വാക്സിന് മഹാമാരിയെ പ്രതിരോധിക്കാന്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ബയോഎന്‍ടെക് സഹ സ്ഥാപകരായ ഉഗുര്‍ സഹിന്‍, ഒസ്‌ലേം ടുറേസി ദമ്പതികളാണ് കാന്‍സര്‍ വാക്സിന് ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുന്നത്.
ജര്‍മ്മന്‍ കമ്പനിയായ ഫൈസറുമായി ചേര്‍ന്നാണ് ബയോഎന്‍ടെക് എംആര്‍എന്‍എ കോവിഡ് വാക്സിന് നിര്‍മ്മിച്ചത്. കൊറോണ വൈറസിനെതിരെ വാക്സിന്‍ നടത്തിയ ഫലപ്രദമായ ചെറുത്തുനില്പ് കാന്‍സര്‍ വാക്സിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ഊര്‍ജം പകരുകയായിരുന്നെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു. കോവിഡ് വാക്സിന്റെ സാങ്കേതികത്വം കാന്‍സര്‍ സെല്ലുകളില്‍ പ്രയോഗിക്കാനാണ് ഇവരുടെ തീരുമാനം. ഇത്തരത്തില്‍ കാന്‍സറിനെ ചെറുക്കുന്ന വാക്സിന്‍ 2030ന് മുമ്പേ ലഭ്യമാകുമെന്ന് പ്രൊഫസര്‍ സഹിന്‍ പറഞ്ഞു.
എംആര്‍എന്‍എ കാന്‍സര്‍ വാക്സിനുകള്‍ക്ക് വേണ്ടി ബയോഎന്‍ടെക് നേരത്തെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ മഹാമാരിയെ തുടര്‍ന്ന് കോവിഡ് വാക്സിനിന്റെ ആവശ്യകത വര്‍ധിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കോവിഡ് വാക്സിന് സമാനമായി തന്നെയാണ് കാന്‍സര്‍ വാക്സിനും പ്രവര്‍ത്തിക്കുക. കാന്‍സര്‍ വാക്സിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തിയതായും ഇരുവരും പറഞ്ഞു.
English Summary:cancer vaccine forms in ten years: BioEntech
You may also like this video